ലോക നേതാക്കളുടെ പട്ടികയിൽ മുന്നിലെത്തി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി

 71 ശതമാനം അപ്രൂവല്‍ റേറ്റിംഗോടെ  ബൈഡനെ പിന്നിലാക്കി 


ന്താരാഷ്ട്ര നേതാക്കളുടെ റേറ്റിംഗ് പട്ടികയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് യുഎസ് സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിംഗ് കണ്‍സള്‍ട്ടിന്റെ സര്‍വേയില്‍ പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ 71 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നു. 

13 ലോക നേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമതെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ആേ്രന്ദ മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ്. 66 ശതമാനമാണ് അദ്ദേഹത്തിന്റെ അപ്രൂവല്‍ റേറ്റിംഗ്. മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ്. 60 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ 48 ശതമാനം പേര്‍ പിന്തുണച്ചു.

അതേസമയം പട്ടികയില്‍ ഏറ്റവും കുറവ് ഡിസപ്രൂവല്‍ റേറ്റിംഗ് ഉള്ളതും മോദിക്കാണ്. 21 ശതമാനം പേര്‍ മാത്രമാണ് മോദിയെ എതിര്‍ക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും 43 ശതമാനം പിന്തുണ ലഭിച്ചു. ആറും ഏഴും സ്ഥാനങ്ങളിലാണ് ഇവരുള്ളത്. 

ലോകനേതാക്കളില്‍ ഏറ്റവും മോശം റേറ്റിംഗ് ഉള്ളത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും, ഏത് നിമിഷം വേണമെങ്കില്‍ പുറത്തേക്ക് പോകാമെന്നതും അടക്കം നിരവധി കാര്യങ്ങള്‍ ജോണ്‍സനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

വെറും 26 ശതമാനമാണ് ജോണ്‍സന്റെ അപ്രൂവല്‍ റേറ്റിംഗ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദത്തിലുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയോമെട്രിക് ഡേറ്റ അടക്കം ഉൾകൊള്ളും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like