പാന്‍- ആധാര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി നാളെ (മാർച്ച് 31) അഞ്ചു മിനിറ്റില്‍ ചെയ്യാം ഓണ്‍ലൈനായി

ആദായനികുതി വകുപ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നൽകിയിട്ടിട്ടുള്ള അവസാന തിയതി ഈ മാസം 31. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനിൽ വെറും അഞ്ചു  മിനിറ്റ് മതി.


ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ഈ മാസം 31-ന് മുൻപായി പാൻ കാർഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുക മാത്രമല്ല 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റവുമാണിത്.

പലർക്കും പാൻ കാർഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം എന്ന് അറിവില്ലാത്തതാണ് ഒരു പ്രശ്‌നം. യഥാർത്ഥത്തിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനിൽ വെറും 5 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കാവുന്നതാണ് പാൻ കാർഡ് - ആധാർ ബന്ധിപ്പിക്കാൻ. ഇരു കാർഡുകളുടെയും നമ്പറുകളാണ് ഇതിൽ പ്രധാനം. തുടർന്ന് ഇവ തമ്മിൽ ലിങ്ക് ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.


  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറക്കുക
  • വെബ്‌പേജിന്റെ ഇടതുവശതത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് മുതലായ എല്ലാ വിവരങ്ങളും നൽകുക.
  • 'എന്റെ ആധാർ വിശദാംശങ്ങൾ യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു' എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.
  • ക്യാപ്‌ച കോഡ് നൽകുക.
  • ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക.
പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ (പാൻ) കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ അവസാന ദിവസം അടുത്തു. ആദായനികുതി വകുപ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നൽകിയിട്ടിട്ടുള്ള അവസാന തിയതി ഈ മാസം 31 ആണ്. ഏപ്രിൽ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.

Author
ChiefEditor

enmalayalam

No description...

You May Also Like