ഡിജിറ്റൽ കറൻസിയുമായി റിസർവ് ബാങ്ക്

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ കറന്‍സി അവതിരിപ്പിക്കുന്നത്.

സ്വന്തം ഡിജിറ്റൽ കറൻസിക്ക്  പദ്ധതിയിടുന്നു എന്ന സൂചന നൽകി റിസർവ് ബാങ്ക് . ധനനയം എളുപ്പത്തിൽ നടപ്പിലാക്കാനും ദേശീയ തലത്തിൽ വേഗത്തിൽ പണം കൈകാര്യം ചെയ്യാനും ഡിജിറ്റൽ കറൻസിയുടെ ഉപയോ​ഗം മൂലം സാധിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. ഇതു സംബന്ധിച്ച് ആഭ്യന്തര കമ്മിറ്റിയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) വികസന മാതൃക സംബന്ധിച്ച് വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ബിപി കാനുങ്കോ വ്യക്തമാക്കി. ഇന്ത്യയുടേതായ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് 2021-22 യൂണിയൻ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക തീരുമാനവുമായി റിസർവ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. 

കാനഡ, യുഎസ്എ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗങ്ങൾ സംബന്ധിച്ച  പഠനങ്ങൾ നടത്തുന്നതിനുള്ള  പദ്ധതികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളും സെൻ‌ട്രൽ ബാങ്കുകളും സിബി‌ഡി‌സി പദ്ധതികൾ‌ക്കായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആർബിഐ നിരീക്ഷിക്കുന്നുണ്ട്.


പാന്‍- ആധാര്‍ ലിങ്ക് അഞ്ചു മിനിറ്റില്‍ ചെയ്യാം ഓണ്‍ലൈനായി

Author
ChiefEditor

enmalayalam

No description...

You May Also Like