കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കോടിയി രൂപയുടെ വജ്രം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി; യാത്രക്കാരൻ പിടിയിൽ.
- Posted on October 16, 2025
- News
- By Goutham prakash
- 36 Views

സി.ഡി. സുനീഷ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് രണ്ട് കോടി രൂപയിലേറെ മൂല്യമുള്ള വജ്രം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ കൊച്ചി സോണല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയ വജ്രത്തിന്റെ മൂല്യം ഏകദേശം 2 കോടി രൂപയാണ്. സമീപകാലത്ത് ഇതാദ്യമായാണ് കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പുറത്തേക്ക് വജ്രം കടത്താന്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ,ഡി.ആര്‍.ഐ കൊച്ചി സോണല്‍ യൂണിറ്റ്, ഏകദേശം 40 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. നശാ മുക്ത് ഭാരത് സംരംഭത്തിന്റെ ഭാഗമായി മയക്കുമരുന്നില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് ഡി.ആര്‍.ഐ എപ്പോഴും ജാഗ്രത പുലര്‍ത്തുകയും ഇന്ത്യയുടെ സാമ്പത്തിക അതിര്‍ത്തികള്‍ ആത്മാര്‍ത്ഥമായി സംരക്ഷിക്കുകയും ചെയ്യുന്നു.