പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ ഹാസ്യ കാരണവർ ഇനിയില്ല

പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് മറ്റുള്ളവരെയും ചിരിപ്പിക്കുന്ന കെ ടി എസ് പടന്നയിലിനെ മലയാളി അത്രപെട്ടെന്ന് മറക്കില്ല

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ ഹാസ്യ കാരണവർ കെ ടി എസ് പടന്നയില്‍ ഇനിയില്ല. പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് മറ്റുള്ളവരെയും ചിരിപ്പിക്കുന്ന കെ ടി എസ് പടന്നയിലിനെ മലയാളി അത്രപെട്ടെന്ന് മറക്കില്ല. കെ ടി എസ് പടന്നയുടെ ചിരിയാണ് മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം. 

അദ്ദേഹത്തിന്റെ അഭിനയ മികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്. ഇന്നാ ചിരി യാത്രയാകുന്നത് ഒരുപിടി നല്ല ഓർമ്മകൾ മലയാളിയുടെ കയ്യിലേൽപ്പിച്ചാണ്.

സാമ്പത്തിക പരാധീനതകൾ മൂലം ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന കെ ടി എസ് പടന്നയില്‍ നാടകത്തിലൂടെയാണ് കലാലോകത്ത് എത്തുന്നത്. കോമഡി വേഷങ്ങളിൽ തന്നെയായിരുന്നു നാടകത്തട്ടിലും കെ ടി എസ് പടന്നയിയിൽ തിളങ്ങിയത്. 

ചെറുപ്പം മുതൽ സ്ഥിരമായി നാടകങ്ങൾ വീക്ഷിച്ചിരുന്ന അദ്ദേഹം നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും അവസരങ്ങൾ ഒന്നും തന്നെ തേടിയെത്തിയില്ല.  ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. 67 വര്‍ഷം മുമ്പ് വിവാഹദല്ലാള്‍ എന്ന നാടകത്തിൽ നിന്നും അങ്ങനെ അദ്ദേഹം കലാ ജീവിതം തുടങ്ങി. 

പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കും ചുവട് വെച്ചു. ഇരുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം സിനിമയ്ക്ക് പുറമെ സീരിയൽ രംഗത്തും സജീവമായിരുന്നു. 

ജീവിത പ്രാരാബ്ധങ്ങൾ സിനിമയിൽ ശ്രദ്ധേയനായിരുന്നിട്ട് കൂടി  അദ്ദേഹത്തെ അലട്ടിയിരുന്നു.  തൃപ്പൂണിത്തുറയിലെ മുറുക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു വാർധക്യകാലത്തും ജീവിതം. ജീവിത ക്ലേശങ്ങൾക്കിടയിലും കെ.ടി.എസ് പടന്നയിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

യൂത്തന്മാർക്ക് വെല്ലുവിളിയായി വീണ്ടും മമ്മൂട്ടി

Author
Sub-Editor

Sabira Muhammed

No description...

You May Also Like