ടാറ്റ അൾട്രോസ് ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ചു

ഡിസിടി ഓട്ടോമാറ്റിക് ടാറ്റ വാഗ്‌ദാനം ചെയ്യുന്നു 


പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ടാറ്റ മോട്ടോർസ് ആദ്യം അവതരിപ്പിച്ച മോഡലാണ് ആൾട്രോസ്. സുരക്ഷയുടെയും സ്പോർട്ടി ലുക്കിന്റെയും പിൻബലത്തിൽ വിപണിയിൽ വൻഹിറ്റാവാനും വാഹനത്തിനായി.

മൊത്തത്തിലുള്ള ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധനവ് കാരണം ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കാരവും നടപ്പിലാക്കിയിരുന്നു. അതിനാൽ ജനപ്രിയ മോഡലായ ആൾട്രോസ് ഹാച്ച്‌ബാക്കിനും ഇനി മുതൽ അധികം മുടക്കേണ്ടി വരും. കാറിന്റെ പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 15,000 രൂപ വരെ വിലയാണ് ഉയർത്തിയിരിക്കുന്നത്.

അതേസമയം ആൾട്രോസ് ഡീസൽ വേരിയന്റുകളുടെ വില പരമാവധി 20,000 രൂപ വരെയും ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ കാറിന് സംഭവിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. ഇതിനു മുമ്പ് 2021 നവംബറിലാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ കമ്പനി പരിഷ്ക്കാരം കൊണ്ടുവന്നത്.

ആൾട്രോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വില 5,000 മുതൽ 15,000 രൂപ വരെ ഉയർന്നു. മിഡ്-സ്പെക്ക് XM+ വേരിയന്റിന്റെ വിലയിലാണ് പരമാവധി വർധനവ് കാണുന്നത്. XZ+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഡാർക്ക് എഡിഷന് 5,000 രൂപയുടെ വില പരിഷ്ക്കാരം നടപ്പിലാക്കിയെങ്കിലും ടോപ്പ് എൻഡി XZ+ വേരിയന്റിനുള്ള വിലകളിൽ മാറ്റമില്ല.

1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വില

Author
Sub-Editor

NAYANA VINEETH

No description...

You May Also Like