'സാന്‍റാ മരിയ'; ത്രില്ലര്‍ ചിത്രത്തിൽ നായകനായി ബാബു ആന്‍റണി

ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്

ബാബു ആന്‍റണി നായകനാവുന്ന പുതിയ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്ത് വിട്ടു.  നവാഗതനായ വിനു വിജയ് ആണ് ചിത്രത്തിന്‍റെ സംവിധാനം. സംവിധായകനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയുടേതാണ് രചന.

ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ഡോണ്‍ ഗോഡ്‍ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളിയാണ് നിർമ്മാണം. ഒരു കയ്യിൽ വീണയും മറുകയ്യിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാക്ലോസ് ആണ് പോസ്റ്ററില്‍.

ഒരു ക്രിസ്‍മസ് കാലത്ത് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും അതേത്തുടര്‍ന്ന് പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍ പരസ്‍പരം ഉണ്ടാവുന്ന ശത്രുതയും തുടർന്നുണ്ടാവുന്ന ചില സംഭവവികാസങ്ങളുമാണ് സാന്‍റാ മരിയയുടെ ഉള്ളടക്കം. ചിത്രത്തിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാവും ബാബു ആന്‍റണി എത്തുക.

ഇർഷാദ്, അലൻസിയർ, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജ നായർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തില്‍ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും.

'ആയിഷ' ആദ്യ മലയാള-അറബിക് ചിത്രവുമായി മഞ്ജു വാര്യർ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like