രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സത്യാഗ്രഹം 26ന്.

  • Posted on March 25, 2023
  • News
  • By Fazna
  • 105 Views

തിരുവനന്തപുരം : മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയ മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം മാര്‍ച്ച് 26ന്  തലസ്ഥാന നഗരിയിലും  ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ്  സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന്  സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ  26ന് രാവിലെ 10 മണി മുതല്‍ വെെകുന്നേരം 5 മണി വരെ  സത്യാഗ്രഹം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അതാത് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികള്‍, എം. പി മാര്‍, എം. എല്‍. എ മാര്‍, ഡി. സി. സി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍  പങ്കെടുക്കും.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like