മലയാളി വ്‌ളോഗർ റിഫയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി
- Posted on March 02, 2022
- News
- By NAYANA VINEETH
- 37 Views
കഴിഞ്ഞ മാസമാണ് റിഫ നാട്ടില്‍ നിന്നു ദുബായിലെത്തിയത്

ആൽബം അഭിനേത്രിയും പ്രശസ്ത വ്‌ളോഗറുമായ ഇരുപത്തിയൊന്ന് വയസ്സുകാരിയെയാണ് ഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി അരനാട്ടില്‍ റിഫ മെഹ്നൂവാണ് (21) മരിച്ചത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് മെഹ്നൂവിനൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
കഴിഞ്ഞ മാസമാണ് റിഫ നാട്ടില്‍ നിന്നു ദുബായിലെത്തിയത്. മകന്‍: ഹസന്‍ മെഹ്നൂ. റാഷിദ് – ഷെറിന്‍ ദമ്പതികളുടെ മകളാണ്. സഹോദരന്‍: റിജുന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനാണ് ശ്രമിക്കുന്നത്.