പാലിനെ കുറിച്ചുള്ള ആയുർവേദ കാഴ്ചപ്പാടുകൾ - ഡോ. ദീപ്തി സാത്വിക്

കറന്ന പാൽ അപ്പോൾ തന്നെ കുടിക്കുമ്പോൾ അമൃത് പോലെ ഗുണകരമാണ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

ആയുർവേദ ദർശനങ്ങളെ മനസ്സിലാക്കാൻ നമ്മുടെ കാഴ്ചപ്പാടിനെ വിശാലവും ആഴമേറിയതും ആക്കി വേണം നാം ഓരോരുത്തരും സമീപിക്കേണ്ടത്. മനുഷ്യന്റെ നിലനിൽപ്പിന് വേണ്ടുന്ന എല്ലാം തന്നെ വളരെ വ്യക്തമായി ആയുർവേദശാസ്ത്രം നമുക്ക് പകർന്നു തരുന്നുണ്ട്.

മൗലികമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും എല്ലാം പ്രപഞ്ചവുമായുള്ള പാരസ്പര്യതയിൽ ഊന്നിയുള്ളതായതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല എന്ന് പഠനസമയത്ത് എനിക്ക് തോന്നിയിരുന്നു...

എന്നാൽ, രോഗിയുടെ അസുഖം മാറ്റേണ്ട ബാധ്യതയിലേക്ക് എത്തിപ്പെടുമ്പോഴും അവർക്ക് ഇനി പോകാൻ ഇടമില്ലെന്നും കാണിയ്‌ക്കാൻ ഡോക്ടർമാർ ഇല്ലാ എന്നും അറിയുമ്പോൾ ദർശനങ്ങൾ വഴികാട്ടികളാവും....

ഈ ദർശനങ്ങളെ സമഗ്രമായി പ്രയോഗതലത്തിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന് ഒരു വൈദ്യൻ വിവേച്ചിച്ചറിയുമ്പോഴാണ് പലപ്പോഴും ചികിത്സ ഫലപ്രാപ്തിയിലേക്കും തുടർന്ന്  രോഗശാന്തിലേക്കും എത്തുന്നത്.

മുൻപ് ഒരിക്കൽ പാലിനെ കുറിച്ച് എഴുതിയപ്പോൾ പാൽ വിൽപ്പന നടത്തിയിരുന്ന കുറച്ചു പേരും നാടൻ പശുവിൻ പാൽ നിത്യേന 2/3 ഗ്ലാസ് കുടിക്കുന്നവരും ഞാൻ പറയുന്നത് തെറ്റാണെന്ന് വാദിച്ചു.

പാൽവർഗ്ഗത്തിന്റെ പൊതുഗുണങ്ങൾ രസവും, ദഹനം കഴിഞ്ഞാൽ ആവുന്ന പാകവും മധുരമാണ് .ഓജസ്സിനെ വർദ്ധിപ്പിക്കുന്നു, ശുക്ലവൃദ്ധികരമാണ്, കഫം വർദ്ധിപ്പിക്കുന്നതാണ്, ദഹിക്കാൻ പ്രയാസവും ശീതവീര്യവുമാണ്..

പശുവിൻ പാൽ ഓജസ്സ് വർദ്ധിപ്പിക്കുകയും എല്ലാ ധാതുക്കളെയും പോഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ബുദ്ധി, ബലം എന്നിവയും പാൽ വർദ്ധിപ്പിക്കും. ക്ഷീണം, തലചുറ്റൽ വിഭ്രമം, ശ്വാസംമുട്ട്, ചുമ,ദേഹചൂട്, വിശപ്പ്‌ പഴകിയ പനി, മൂത്രം പോകാൻ വിഷമമുള്ള അവസ്ഥ രക്തപിത്തം എന്ന് ആയുർവേദം പറഞ്ഞ രോഗത്തിലും ഔഷധമാണ്.

ഇനി ആട്ടിൻ പാലാണെങ്കിൽ ,ദേഹം പുഷ്ടിപ്പിക്കാനും, ദഹിക്കാനും എളുപ്പം. പനി, ശ്വാസംമുട്ട് രക്‌തപിത്തം, അതിസാരം ഇവയിൽ നല്ലത്. കറന്ന പാൽ അപ്പോൾ തന്നെ കുടിക്കുമ്പോൾ അമൃത് പോലെ ഗുണകരമാണ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

ഓരോ ജീവി വർഗ്ഗത്തിന്റെ പാലിന്റെ കാര്യങ്ങൾ കൃത്യമായി ആയുർവേദത്തിൽ വിവരിക്കുന്നുണ്ട്. എന്നാൽ ചില രോഗങ്ങൾക്ക് പ്രത്യേകിച്ച് പ്രമേഹ രോഗത്തിന് കാരണമാകും എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു.

ഏറ്റവും പ്രധാനം മനുഷ്യന് പല്ല് മുളച്ചു കഴിഞ്ഞാൽ നിലനിൽപ്പിന് പാലിന്റെ ആവശ്യമില്ല എന്നതാണ്. കാരണം പാലിലെ പ്രോട്ടീൻ ദഹിപ്പിക്കാൻ  ആവശ്യമായ ചില ഘടകങ്ങൾ നമ്മുടെ ദഹന എൻസൈമുകളിൽ ഇല്ല. പാലിന്റെ അമിത-നിത്യ  ഉപയോഗങ്ങൾ കാൻസറിന് കാരണമാവുന്നു. (പ്രോസ്റ്റേറ്റ് / ബ്രെസ്റ്റ്) എന്നത് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

മാസ്ക് നമ്മെ സംരക്ഷിക്കുന്നുണ്ടോ??

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like