`ഷേര്‍ഷാ' ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥയാണ് സിനിമ പറയുന്നത് 

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന പുതിയ സിനിമ `ഷേര്‍ഷാ´ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്. ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും. 

വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമക്കായി തയ്യാറെടുത്തത്. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷേര്‍ഷാ പ്രക്ഷകർക്കു മുന്നിലേക്ക് വരുന്നത്. കാർഗിൽ യുദ്ധത്തിൽ നടത്തിയ വീരപോരാട്ടത്തിൽ വിക്രം ബത്രക്ക്  മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. വിഷ്ണുവർധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.

സണ്ണി ലിയോൺ നായികയാവുന്ന "ഷീറോ" ഷൂട്ടിങ് അവസാന ഘട്ടത്തിൽ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like