വിജയാഘോഷം; അഞ്ച് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ആഘോഷങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത് 

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.

വോട്ടെണ്ണലിനിടയിലും അതിനു ശേഷവുമുള്ള ആഘോഷപരിപാടികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.

അതേസമയം, ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സർക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ്​ തനാവദെയും അറിയിച്ചു. ബിജെപി നേതാക്കൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർചർച്ചയ്ക്കായി കാണാൻ സമയം തേടി.

ഇതോടെ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയുണ്ടാകും.

പന്നിയുടെ ഹൃദയം സ്വീകരിച്ച 57കാരന്‍ മരിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like