പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം പാസ്സാക്കണം: പ്ലാച്ചിമട സമരസമിതി കലക്ടറേറ്റ് ധർണ നടത്തി

  • Posted on November 24, 2022
  • News
  • By Fazna
  • 24 Views

100 ദിവസമായി പ്ലാച്ചിമടയിൽ നടക്കുന്ന സത്യഗ്രഹ സമരത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം ഉടൻ നിയമസഭ പാസാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടന്നു.

100 ദിവസങ്ങളിൽ സത്യഗ്രഹത്തിൽ പങ്കെടുത്തവർ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ധർണയിൽ പങ്കാളികളായി

'സർക്കാർ ജനങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ഭരണഘടന നൽകുന്ന  ജീവിക്കാനുള്ള അവകാശത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായ അപകട സാധ്യതയില്ലാതെ ജീവിക്കാനുള്ള അവകാശം ഹനിക്കരുതെന്നും  ഈ നാശത്തിന്റെ പ്രധാന കാരണം കൊക്കക്കോളയാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞ സാഹചര്യത്തിൽ ഇത് സർക്കാരിൻറെ പ്രാഥമികമായ ഉത്തരവാദിത്തമാണ് എന്നും അല്ലെങ്കിൽ അത് മൗലികാവകാശ ലംഘനമാണ് എന്നും ധർണ ഉത്ഘാടനം ചെയ്തUNEP മുൻ റിസ്ക് അനലിസ്റ്റും കൺസട്ടൻറ് മാ യി രു ന്ന പ്രമുഖ ഊർജവിദഗ്ധൻ ഡോ. സാഗർ ധാര പറഞ്ഞു.

ലോകത്തൊരിടത്തും കുടിവെളളത്തിൽ കാഡ്മിയം, നിക്കൽ തുടങ്ങിയ കാൻസറിന് കാരണമായ രാസവസ്തുക്കൾ കണ്ടിട്ടില്ലെന്നും പാലക്കാട് പ്ലാച്ചിമട മേഖലയിൽ കൊക്കകോള കമ്പനി നടത്തിയ കുറ്റകൃത്യമാണ് കാഡ്മിയം പോലെ രോഗകാരികളായ ലവണങ്ങൾ പ്ലാച്ചി മട മേഖലയിലെ കുടിവെള്ളത്തിൽ നിക്ഷേപിച്ചതെന്നും ആഗോള തലത്തിൽ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം കൂട്ടിച്ചേർത്തു.

2016ലെ തെരെഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ പ്ലാച്ചിമട നഷ്ടപരിഹാരത്തിനു ട്രൈബ്യൂണൽ സ്ഥാപിക്കുമെന്ന് വാഗ്ധാനം നൽകി പുറത്തിറക്കിയ LDF പ്രകടനപത്രിക കലക്ടറേറ്റിനു മുന്നിൽ കത്തിക്കുകയും ചെയ്തു. കലക്ടർക്ക് നിവേദനവും നൽകി.

വിളയോടി വേണുഗോപാൽ,സി ആർ നീലകണ്ഠൻ ,എൻ സുബ്രമണ്യൻ, ഇസ ബിൻ അബ്ദുൾ കരീം, അമ്പലക്കാട് വിജയൻ, എസ്.രാജീവൻ കെ.സഹദേവൻ, എൻ.ഡി.വേണു.എം സുലൈമാൻ, ശാന്തി പ്ലാച്ചിമട, കെ. മായാണ്ടി, ശക്തിവേൽ, രാംദാസ് അകലൂർ,നിസാമുദ്ദീൻ വി.പി, വർഗീസ് തൊടുപറമ്പിൽ, രേഖ വരമുദ്ര, കെ.ആർ.ബിർളാ, എസ്. രമണൻ, രാമകൃഷ്ണൻ കോട്ടായി, എ.കണ്ണദാസ്, സന്തോഷ് മലമ്പുഴ, പുതുശ്ശേരി ശ്രീനിവാസൻ ,പാപ്പാൾ അമ്മ, രഞ്ജിത്ത് വിളയോടി, ശിവരാജ് ഗോവിന്ദപുരം, രാംദാസ് അകലൂർ, എം. ഷിബു, ഹംസ വേണി, കെ.എം ബീവി, ബാലചന്ദ്രൻ പോത്തംകാട്, മുരുകൻ, ഹരി പ്ലാച്ചിമട, സെയ്തുമുഹമ്മദ് പിരായിരി, അഷറഫ് കെ.സി, മൊയ്തീൻ എടച്ചാൽ, രാമകൃഷ്ണൻ കോട്ടായി തുടങ്ങിയവർ സംസാരിച്ചു.


Author
Citizen Journalist

Fazna

No description...

You May Also Like