ബുർവി വരുന്നു... ജാഗ്രതൈ !!
- Posted on December 01, 2020
- News
- By Naziya K N
- 99 Views
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബുർവി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

കന്യാകുമാരിയിൽ നിന്നും 1090 കിലോമീറ്റർ ദൂരത്തും ശ്രീലങ്ക തീരത്തു നിന്നും 680 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദം ചൊവ്വാഴ്ചയോടു കൂടി അതിതീവ്ര ന്യൂനമർദ്ദമായി മാറി ഡിസംബർ 2 വൈകിട്ടോടുകൂടി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.ബുർവി ചുഴലിക്കാറ്റ് വ്യാഴാച വൈകീട്ടോടുകൂടി കന്യാകുമാരി തീരം തൊടുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ . ഈ ചുഴലിക്കാറ്റ് തെക്കൻ കേരളം,തമിഴ്‌നാട് തീരങ്ങളിലും വീശിയടിക്കും.ഇതേ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
ബുർവിയുടെ വികാസവും സഞ്ചാരപഥവും കാലാവസ്ഥ ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും നിരീക്ഷിച്ചു വരികയാണ്.ബുർവി ചുഴലിക്കാറ്റ് ഓഗി ചുഴലിക്കാറ്റിന് സമാനമായ തീവ്രത കൈവരിക്കുമെന്ന് പ്രധീക്ഷിക്കുന്നതിനാൽ തിങ്കളാഴ്ച അർധരാത്രി മുതൽ കേരളം തീരത്തു നിന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.ഒപ്പം, മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്ത സുരക്ഷിതമായ തീരത്തു ബോട്ട് അടുപ്പിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്.ഇതേതുടർന്ന് മലയോര മേഘലകളിലേക്കുള്ള രാത്രി സഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ ഒന്നോടു കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ കളക്ടർമാർക്ക് നിർദേശവും നൽകിയിരിക്കുന്നു.
കടപ്പാട്:ഗോവ മലയാളി