മറക്കപ്പെട്ട ബഹിരാകാശ യാത്രികന് വിട
- Posted on April 30, 2021
- News
- By Deepa Shaji Pulpally
- 1135 Views
രണ്ടുതവണയാണ് കോളിൻസ് ബഹിരാകാശ യാത്ര നടത്തിയത്.

ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ-11 ദൗത്യസംഘത്തിലെ മൂന്നാമനായ മൈക്കിൾ കോളിൻസ് അന്തരിച്ചു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങൾ. 1969 - ജൂലൈ - 16 രാവിലെയാണ് സമ്പൂർണ്ണ ചന്ദ്രയാത്ര എന്ന നിലയിൽ ആണ് അപ്പോളോ -11 ദൗത്യം പുറപ്പെട്ടത്. 1969 ജൂലൈ- 20 ന് മൂവർ സംഘം ചന്ദ്രനിലെത്തി. ചരിത്രപുരുഷന്മാർ ആയി കൊളംബിയ എന്ന കമാ ഡന്റ് മോഡ്യൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് മൈക്കിൾ കോളിൻസ് ആയിരുന്നു. നീൽ ആംസ്ട്രോങ്ങും, എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി തിരിച്ചുവരുന്നതുവരെ കൊളമ്പിയ കമാൻഡ് മോഡ്യൂളു മായി ചന്ദ്രന് ചുറ്റും കറങ്ങുകയായിരുന്നു മൈക്കൽ കൊളിൻസ്. ചന്ദ്രനിൽ കാലുകുത്തി ഇല്ല എന്ന പേരിൽ ആ സ്ട്രോങ്ങിനൊളവും , ആൾഡ്രിനോളവും കോളിൻസ് പ്രശസ്തി ആർജ്ജിച്ചില്ല. അതുകൊണ്ടുതന്നെ " മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ ' എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. ജെമിനി - 10, അപ്പോളോ-11 എന്നിങ്ങനെ രണ്ടുതവണയാണ് കോളിൻസ് ബഹിരാകാശ യാത്ര നടത്തിയത്.