സിസ്റ്റർ. ജോസിയ- ഫീസില്ല വക്കീൽ.

നിയമവും കോടതിയും വശമില്ലാത്തവരുടെയും, അശരണരുടെയും ശബ്‍ദമായിട്ടാണ്  കോടതിയിലെത്തുന്നത്..

തൊടുപുഴ മുട്ടം കോടതിയിൽ   രണ്ടു വർഷമായി അഭിഭാഷകയായി തുടരുന്ന  സിസ്റ്റർ. ജോസിയ ഫീസ് കൊടുക്കാൻ ഗതിയില്ലാത്തവരുടെ വക്കീലാണ് . ഫീസില്ല വക്കീൽ എന്ന് ചെല്ലപേരുള്ള അവർ  സീനിയർ അഭിഭാഷകനായ കെ . ടി തോമസിന്റെ ശിഷ്യയായി  പ്രാക്ടീസ് ചെയ്യുകയാണ്. ക്രിമിനൽ, സിവിൽ കേസുകൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് പാവപ്പെട്ടവരുടെയും, നിയമവും കോടതിയും വശമില്ലാത്തവരുടെയും, അശരണരുടെയും ശബ്‍ദമായിട്ടാണ്  കോടതിയിലെത്തുന്നത് .തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിച്ചിറങ്ങിയ സിസ്റ്റർ.ജോസിയ മുട്ടം കോടതിയിലെ ആദ്യത്തെ കന്യാസ്ത്രീ വക്കീലാണ്.

12  - വർഷമായി സഭാവസ്ത്രം സ്വീകരിച്ചിട്ടുള്ള സിസ്റ്റർ ജോസിയ ആദിവാസി മേഖലയിലും, ഭിന്നശേഷിക്കാരുടെ ഇടയിലും പ്രവർത്തിക്കുന്ന 'സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിട്യൂട്ട് ' സഭാംഗം ആണ്. തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു  - അന്നക്കുട്ടി ദമ്പതികളുടെ മകളായ  അഡ്വക്കേറ്റ് ജോസിയ സെന്റ്  വിൻസെന്റ്  പ്രൊവിൻസ് സഭയുടെ പേരുപോലെതന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം.  12 - സന്യസ്തർ ഉള്ള കോതമംഗലം കോൺഗ്രിഗേഷൻ  പ്രൊവിൻസിൽ നിന്നുള്ള ഏക അഭിഭാഷകയാണിവർ.


ഇന്ത്യ കണ്ട മികച്ച അഭിനേത്രി, ശ്രീദേവി മൺമറഞ്ഞിട്ട് മൂന്ന് വർഷം.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like