വർദ്ധിക്കുന്ന കോവിഡ് രോഗികൾ: ആശങ്കയിൽ ആരോഗ്യവകുപ്പ് !

രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ വീണ്ടും സജ്ജമാക്കും.

നിയന്ത്രണാധീതമായി തുടരുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ വീണ്ടും സജ്ജമാക്കും. രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പല കേന്ദ്രങ്ങളും നിർത്തലാക്കിയിരുന്നു. ഇക്കാര്യത്തിൽ കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്തിമ തീരുമാനമെടുക്കും. വീടുകളിൽ സൗകര്യമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരുന്നതിനുള്ള അനുമതി നൽകുന്നതിനോടൊപ്പം ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം മെഡിക്കൽ കോളേജുകളിലും സജ്ജമാക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ  ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ  മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതോടൊപ്പം രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്  ആവശ്യത്തിന് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇ യു കമ്മീഷൻ പ്രസിഡന്റിന് ഇരിപ്പിടമില്ല !

Author
Sub-Editor

Sabira Muhammed

No description...

You May Also Like