‘എസ്ര’യുടെ ഹിന്ദി റീമേക്ക്; പൃഥ്വിരാജിന്റെ വേഷത്തിൽ ഇമ്രാൻ ഹാഷ്മി
- Posted on October 19, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 347 Views
ഒക്ടോബർ 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും
പൃഥ്വിരാജിനെ നായകനാക്കി 2017 ൽ ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ പുറത്തുവിട്ടു. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് നായകൻ.ടി സീരിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയ്കൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്റണ്‍ സെറെജോയാണ്.
സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മുംബൈയിലും മൗറീഷ്യസിലുമായിട്ടാണ് ചിത്രീകരണം. ഒക്ടോബർ 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.