പൂരങ്ങളുടെ പൂരത്തിന് അനുമതി

ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ലാതെ തൃശ്ശൂർ പൂരം നടത്തൻ സർക്കാർ അനുമതി . 

ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ലാതെ തൃശ്ശൂർ പൂരം നടത്തൻ സർക്കാർ അനുമതി . കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിൽ നിയന്ത്രണം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും നിർണായക തീരുമാനം ഉണ്ടായത്. മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടിയായിരിക്കും ഇത്തവണയും പൂരം . ജനപങ്കാളിത്തത്തിലോ എക്സിബിഷൻ കാണാനെത്തുന്നവരിലോ നിയന്ത്രണം ഉണ്ടാകില്ല. പൂരം വിളംബരം അറിയിച്ചുള്ള 36 മണിക്കൂർ നീളുന്ന ചടങ്ങുകൾ ഇത്തവണയും ഉണ്ടാകും. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളും 15 വീതം ആനകളും വെടിക്കെട്ടും ഉണ്ടാകും.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  ഉദ്യോഗസ്ഥരുടെ ഈ നിലപാടിനെ മന്ത്രി വിഎസ് സുനില്‍കുമാര്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പൂരം ഒരു സാഹചര്യത്തിലും മുടങ്ങില്ല എന്നും  സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല എന്നും  ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജില്ല കളക്‌ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് ഏപ്രിൽ 23 ന്  ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ലാതെ പൂരം നടത്തൻ തീരുമാനമായത്.


Author
Sub-Editor

Sabira Muhammed

No description...

You May Also Like