കേരള സൈക്ലിംഗ് ടൂറിന് സ്വീകരണം നൽകി വയനാട്

ആൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

കേരള സൈക്കിൾ ടൂറിന് വയനാട്ടിൽ സ്വീകരണം നൽകി ആൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി. നെറ്റിയിൽ തിലകം ചാർത്തിയാണ് അമ്പെയ്ത്ത്‌ കലയുടെ ആചാര്യൻ ഗോവിന്ദനാശാൻ സൈക്ലിംഗ് ടീമിനെ  സ്വീകരിച്ചത്. കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തുന്ന സൈക്കിൾ ടൂർ ഡിസംബർ മൂന്നിന് തലസ്ഥാന നഗരിയിൽ നിന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 

സ്വീകരണ ചടങ്ങിന്റെ ഉത്ഘാടനം ഡിടിപിസി സെക്രട്ടറി അജേഷ് കെ ജി നിർവഹിച്ചു. ആക്ട സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. ആക്ട സ്റ്റേറ്റ് കോർഡിനേറ്റർ അനീഷ് വരദൂർ ഉപഹാരവിതരണം നടത്തി. അനിൽ ജോസ്, മനു മത്തായി, വിനീത് ഹാർമണി, ശ്രീജിത്ത്‌ വിറ്റൽ ഗ്രീൻ, രമിത് രവി എന്നിവർ സംസാരിച്ചു.

കാൽപന്ത് കളിയുടെ ആവേശം; കേ​ര​ള വി​മ​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് ഫുട്ബോ​ൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like