കാൽപന്ത് കളിയുടെ ആവേശം; കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കടത്തനാട് രാജ എഫ്.എയെ ഡോൺ ബോസ്കോ എഫ്.എ നേരിടും
- Posted on December 13, 2021
- Sports
- By Sabira Muhammed
- 394 Views
മുൻ ഇന്ത്യൻ താരം ബെന്റില ഡിക്കോത്തയുടെ പരിശീലന മികവിലൂടെ കളത്തിലിറങ്ങുന്ന ഡോൺ ബോസ്കോ എഫ്.എയുടെ മാസ്മരിക പ്രകടനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ

കാൽപന്ത് കളിയുടെ ആവേശമായി കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വൈകീട്ട് 6 ന് കടത്തനാട് രാജ എഫ്.എയെ ഡോൺ ബോസ്കോ എഫ്.എ നേരിടും. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരള പ്രീമിയർ ലീഗിൽ വീണ്ടും വനിതകളുടെ ഫുട്ബോൾ ഇടം നേടുന്നത്.
ഈ അവസരം പൂർണമായും കാൽകീഴിലൊതുക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് നടക്കാവ് സ്വദേശി അഞ്ജലി നയിക്കുന്ന ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയിലെ പെൺതാരങ്ങൾ. സംസ്ഥാന വ്യാപകമായി നടത്തിയ സിലക്ഷൻ ക്യാംപിലൂടെയായാണ് ഡോൺ ബോസ്കോ താരങ്ങളെ കണ്ടെത്തിയത്.
ബോസ്കോ ഫുട്ബോൾ അക്കാദമിയിൽ തന്നെ താമസിച്ച് ഒക്ടോബർ മുതൽ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന് എത്തുന്ന പെൺകുട്ടികൾക്ക് ഒരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് ഇത്തവണ കേരള പ്രീമിയർ ലീഗിൽ സീനിയർ വനിതാ ലീഗിൽ മത്സരത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചതെന്ന് അക്കാദമി ഡയറക്ടർ ഫാ.ബെന്നി നീലിയറ പറഞ്ഞു.
മുൻ ഇന്ത്യൻ താരം ബെന്റില ഡിക്കോത്തയുടെ പരിശീലന മികവിലൂടെ കളത്തിലിറങ്ങുന്ന ഡോൺ ബോസ്കോ എഫ്.എയുടെ മാസ്മരിക പ്രകടനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
ഏഴു വർഷത്തെ ഇടവേളക്ക് ശേഷം കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം