മൊബൈൽ എടിഎം സേവനവുമായി കേരള ബാങ്ക്..

മൊബൈൽ എടിഎം കൗണ്ടറുകളുടെ സഞ്ചാരം  ഗ്രാമീണ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും.

പണം പിൻവലിക്കാനായി  ഇനി ബാങ്കുകളോ എടിഎം കൗണ്ടറുകളോ അന്വേഷിച്ച് നടക്കേണ്ടതില്ല.എടിഎം കൗണ്ടറുകളും ആയി ബാങ്ക് വീട്ടിലെത്തും. കേരള ബാങ്ക് ആണ് മൊബൈൽ എടിഎം സംവിധാനം കേരളത്തിൽ വ്യാപിപ്പിക്കുന്നത്.റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയാലുടൻ ഈ സേവനം ലഭ്യമാകും. നബാർഡിന്റെ  സഹായത്തോടെ വാഹനങ്ങളും ഇതിനായി  സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ കോഴിക്കോട്, ഇടുക്കി,  വയനാട്, കണ്ണൂർ,പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ  മൊബൈൽ എടിഎം കൗണ്ടറുകൾ ഉണ്ട്. മൊബൈൽ എടിഎം കൗണ്ടറുകളുടെ സഞ്ചാരം  ഗ്രാമീണ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും.കേരള ബാങ്കിന്റെ ഏതെങ്കിലുമൊരു ബ്രാഞ്ച് മായി ബന്ധിപ്പിച്ചാകും പ്രവർത്തനം.എല്ലാ ദിവസവും നിശ്ചിത സമയം ഓരോ മേഖലയിലും എടിഎം വാഹനങ്ങൾ എത്തും.വാഹനങ്ങളുടെ റൂട്ട് മുൻകൂട്ടി അറിയിക്കുന്നതിനാൽ  ആളുകൾക്ക് പണമിടപാട് എളുപ്പത്തിൽ നടത്താൻ സാധിക്കുന്നു.അക്കൗണ്ട് തുറക്കൽ  ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഏതു ബാങ്കിന്റെയും  എടിഎം  കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം.നബാർഡിന്റെ സഹായത്തോടെ  10 വാഹനങ്ങളാണ് മൊബൈൽ ബാങ്ക് സജ്ജീകരിക്കാനായി വാങ്ങിയത്.വരും വർഷങ്ങളിൽ കൂടുതൽ വാഹനങ്ങൾ വാങ്ങുവാനും ഈ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ആണ് ശ്രമം.കുമ്പളങ്ങി കായികപ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു..

https://www.enmalayalam.com/news/N8MXoqIo

Author
No Image

Naziya K N

No description...

You May Also Like