കോഴിക്കോടിൽ കുട്ടികളിൽ ഷിഗല്ല രോഗം പടരുന്നു..!!

ഷിഗല്ല  ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 3  ദിവസം കഴിയുമ്പോളാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

മാലിന്യത്തിലൂടെ പകരുന്ന മാരക രോഗമായ ഷിഗല്ല കോഴിക്കോട് 9  കുട്ടികളിൽ കൂടി സ്ഥിതീകരിച്ചു.കുട്ടികൾ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് മയ്യനാട് കോട്ടാംപറമ്പ് സ്വദേശിയായ 11  കാരനിൽ ഷിഗല്ലയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.കുട്ടിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്തവരുടെ പരിശോധനയിലാണ് രോഗം സ്ഥിതീകരിക്കുന്നത് .സ്ഥിതി നിയന്ത്രണത്തിലാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.രോഗത്തിന്റെ ഉറവിടവും കണ്ടെത്തിയിട്ടില്ല.

വയറിളക്കം ,പനി ,വയറുവേദന,അടിക്കടി മലശോധനയ്‌ക് തോന്നുക എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.ഷിഗല്ല  ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 3  ദിവസം കഴിയുമ്പോളാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.എന്നാൽ എല്ലാ ഷിഗല്ല രോഗികളിലും ലക്ഷണങ്ങൾ കാണണമെന്നുമില്ല. 

കടപ്പാട്-കലാകൗമുദി ദിനപ്പത്രം 

ഇനി ഏതു സമയത്തും എത്ര വലിയ തുകയും കൈമാറാം...

https://www.enmalayalam.com/news/GiRJaHk5

Author
No Image

Naziya K N

No description...

You May Also Like