യാത്രക്കാർക്ക് ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

നഷ്ടപരിഹാരം നൽകണമെന്നും ഇതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി

എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്, ട്രെയിൻ മതിയായ കാരണമില്ലാതെ വൈകിയാല്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.  2016 ല്‍ വിമാനയാത്ര ട്രെയിൻ വൈകിയതിനെ തുടർന്ന് മുടങ്ങിയെന്ന് കാണിച്ച് യാത്രക്കാരനായ സഞ്ജയ് ശുക്ലയും മൂന്ന് പേരും കമ്മീഷന് പരാതി നല്‍കിയിരുന്നു. 

ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം.  നോര്‍ത്തേണ്‍ റെയില്‍വേ  നഷ്ടപരിഹാരം അനുവദിച്ചതിനെ തുടർന്ന് അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം നൽകണമെന്നും ഇതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി

Author
Sub-Editor

Sabira Muhammed

No description...

You May Also Like