യുക്രൈന്‍ റഷ്യ യുദ്ധം; ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഇന്ത്യ

വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സുരക്ഷാ യോഗത്തിനിടെ ഇന്ത്യ അറിയിച്ചു

യുക്രൈന്‍- റഷ്യാ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നും വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ. വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സുരക്ഷാ യോഗത്തിനിടെ ഇന്ത്യ അറിയിച്ചു. 

യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്ര പെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. 

പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്. 

റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനിലെ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനിൽ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. 

യുക്രൈനിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം. യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു.

കേരളസർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്

Author
Sub-Editor

NAYANA VINEETH

No description...