രാജ്യത്ത് പുള്ളിപ്പുലിയുടെ എണ്ണത്തിൽ വൻ വർധന ...
- Posted on December 22, 2020
- News
- By Naziya K N
- 278 Views
ക്യാമറട്രാപ്പിംഗ് രീതി ഉപയോഗിച്ചാണ് കണക്കെടുക്കൽ നടത്തിയത്.

രാജ്യത്തെ പുള്ളിപുലികളുടെ എണ്ണത്തിൽ 4 വർഷത്തിനിടയിൽ വൻ വർധനവ് .60 % വർധനവാണ് ഉണ്ടായിരിക്കുന്നത്.2014 ൽ പുള്ളിപുലികളുടെ എണ്ണം 8000 ആയിരുന്നു എന്നാൽ 2018 ആയപ്പോൾ 12852 ആയി ഉയർന്നു എന്ന് വനം മന്ത്രി പ്രകാശ് ജാവ്‌ദേക്കർ തിങ്കളാഴ്ച അറിയിച്ചു.പുള്ളിപ്പുലികളെ കൂടാതെ സിംഹങ്ങളുടെയും എണ്ണത്തിൽ വർധനവ്ഉണ്ടായതായി നിരീക്ഷിച്ചെന്നും അദ്ദേഹം വിശദമാക്കി.
ക്യാമറട്രാപ്പിംഗ് രീതി ഉപയോഗിച്ചാണ് കണക്കെടുക്കൽ നടത്തിയത്.മധ്യ പ്രാദേശിലാണ് ഏറ്റവും കൂടുതൽ പുള്ളിപുലികളുള്ളത്.3421 പുള്ളിപുലികളെ മധ്യപ്രദേശിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.കർണാടകയിൽ 1783 പുള്ളിപുലികളെയും മഹാരാഷ്ട്രയിൽ 1690 പുള്ളിപുലികളെയും കണ്ടെത്തിയിട്ടുണ്ട്.ഏഷ്യയിൽ വിവിധ ജീവികളുടെ എണ്ണത്തിൽ 83-87 എണ്ണം വരെ കുറവുണ്ടെന്ന് വിലയിരുത്തുമ്പോളാണ് ഇന്ത്യ ഈ മികച്ച നേട്ടം സ്വന്തമാക്കുന്നത്.
കടപ്പാട്-ഏഷ്യാനെറ്റ് ന്യൂസ്.