ബ്രിട്ടനിൽ വീണ്ടും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തി...

ആഫ്രിക്കയിൽ നിന്ന് വന്ന  രണ്ടുപേരിലാണ് ഈ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടണിൽ വീണ്ടും ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ മറ്റൊരു വകബേധത്തെയും കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് വന്ന  രണ്ടുപേരിലാണ് ഈ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.ബ്രിട്ടീഷ്  ആരോഗ്യ സെക്രട്ടറി മാറ്റ്  ഹാൻകോക്ക് ആണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.ഈ വൈറസ് മുമ്പ് കണ്ടെത്തിയ വൈറസിനേലും തീവ്ര വ്യാപന സാധ്യത കൂടുതലുള്ളതാണ്.കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ ആഫ്രിക്കയിൽ പുതിയ തരം കോവിഡ് വൈറസിനെ കണ്ടെത്തിയതായി ആരോഗ്യവിഭാഗം സ്ഥിതീകരിച്ചത്.ദക്ഷിണാഫ്രിക്കയിൽ ഇതിനാലാണ് കോവിഡ് കേസുകൾ വർധിച്ചതെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ബ്രിട്ടൺ. ഇപ്പോൾ ആഫ്രിക്കയിൽനിന്നും വന്ന വ്യക്തികളിൽ  സ്ഥിതീകരിച്ച ഈ പുതിയ തരം കോവിഡ് വൈറസും   ബ്രിട്ടനിൽ ആശങ്ക വർധിപ്പിക്കുന്നു. ഇതേതുടർന്നു ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ  കടുപ്പിച്ചിട്ടുണ്ട്. ഒരുപാട് രാജ്യങ്ങൾ ബ്രിട്ടന് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.


കടപ്പാട് -ബ്രേവ് ഇന്ത്യ ന്യൂസ്


ബിൽഗേറ്റ്സി നെ പിന്തള്ളികൊണ്ട് രണ്ടാം സ്ഥാനത്തെത്തി ഇലോൺ മസ്‌ക് ...

https://www.enmalayalam.com/news/aF9wBfJC

Author
No Image

Naziya K N

No description...

You May Also Like