മലയാളം ടെലിവിഷൻ ഷോ ബിഗ്ബോസ് നിർത്തി
- Posted on May 20, 2021
- Timepass
- By Sabira Muhammed
- 302 Views
തമിഴ്നാട് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് ഷോ നിർത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളം ടെലിവിഷൻ ഷോ ബിഗ്ബോസ് നിർത്തി. തമിഴ്നാട് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് ബിഗ്ബോസ്സ് നിർത്തിയത്. മത്സരാർത്ഥികളെ ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഹോട്ടലിലേക്ക് മാറ്റി. ബിഗ്ബോസ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മത്സരം നിർത്തിവെച്ചത്. .16 പേരായി തുടങ്ങിയ ബിഗ്ബോസ്സ് 95 എപ്പിസോഡ് പിന്നിടുമ്പോൾ 8 മത്സരാർത്ഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താല്‍കാലികമായി നിര്‍ത്തി വെച്ചതാണെന്നും പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.