ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍
- Posted on July 31, 2025
- News
- By Goutham prakash
- 49 Views

സി.ഡി. സുനീഷ്
ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ പറഞ്ഞു. ഭാരതത്തിനെതിരായി പല കാര്യങ്ങളും നടക്കുന്നു. ചില രാജ്യങ്ങളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. നമ്മളെ തകര്‍ക്കാനിവില്ലെന്ന് കരുതി വെറുതെ ഇരിക്കരുത്; എതിരായി എന്ത് ചെയ്യാമെന്നതാണ് ചിന്തിക്കേണ്ടത്. രാജീവ് മല്‍ഹോത്രയുടെ ബ്രേക്കിംഗ് ഇന്ത്യ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
രാജ്യത്തിന് വരുന്ന കുഴപ്പങ്ങള്‍ക്ക് ഭാവി തലമുറയെ കുറ്റപ്പെടുത്തരുത്; ഇപ്പോഴത്തെ തലമുറയുടെ കുറ്റമാണെന്ന് ബോധ്യമുണ്ടാകണം. നമ്മുടെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന് സംബന്ധിച്ച് നമുക്ക് ഉത്തരവാദിത്വം വേണം.
സംസ്കാര സംരക്ഷണത്തിന്റെ ഉത്തരവാദിത്വം നമ്മുക്കുണ്ട്. ഇന്ത്യ വിശ്വഗുരുവാണ്; സമൂഹത്തിന്റെ സംസ്കാരിക അടിത്തറയില്‍നിന്ന് ലഭിക്കുന്ന ജ്ഞാനത്താല്‍ ലോകത്തെ നയിക്കാന്‍ ഭാരതത്തിന് കഴിയും. നിര്‍വികാരമായി ഇരിക്കേണ്ട സമയമല്ലിത്. നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്ന സംസ്കാര പാരമ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കാന്‍ കൂട്ടായ്മയായ ശ്രമങ്ങള്‍ ആവശ്യമാണ് എന്ന് ഗവര്‍ണര്‍ ആര്‍ലെക്കര്‍ പറഞ്ഞു.
രാജീവ് മല്‍ഹോത്രയുടെ ഈ പുസ്തകം തെളിവുകളുടെ ഗ്രന്ഥമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തെളിവുകള്‍ നിരത്തി പുസ്തകം എഴുതുക എന്ന കടമ ഗ്രന്ഥകാരന്‍ നിര്‍വഹിച്ചു. ഇനി എന്ത് ചെയ്യണം എന്നത് വായനക്കാരന്റെ കടമയാണ്. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കണമെന്ന് ആര്‍ലെക്കര്‍ കൂട്ടിച്ചേര്‍ത്തു.