ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' ഫൈനല്‍ ട്രെയ്‌ലര്‍ പുറത്ത്
- Posted on September 01, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 378 Views
ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവുമാണ് 'നോ ടൈം ടു ഡൈ'
കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യുടെ ഫൈനല്‍ ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന എല്ലാത്തരം ഘടകങ്ങളും അവതരിപ്പിക്കുന്നതാണ് പുതിയ സിനിമയെന്നാണ് ട്രെയ്‌ലര്‍ പ്രേക്ഷകർക്ക് നല്‍കുന്ന പ്രതീക്ഷ.
ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവുമാണ് 'നോ ടൈം ടു ഡൈ'. 2.23 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുതിയ ട്രെയ്‌ലര്‍. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കോവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയതിനാൽ ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയായിരിക്കും പ്രദർശിപ്പിക്കുക. സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.