നിവാർ ചുഴലിക്കാറ്റ്- ആന്ധ്ര , തമിഴ്‌നാട് റെഡ് അലെർട്ടിൽ ...

നിവാർ  അതി തീവ്ര ചുഴലിക്കാറ്റ്  ആകുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്  മുന്നറിയിപ്പ്...

നിവാർ 145 കിലോമീറ്റർ വേഗത്തിൽ ഇന്ത്യൻ തീരം തൊടുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഏറ്റവും പുതിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രാദേശിന്റെ ദക്ഷിണ ഭാഗങ്ങളിലും റെഡ് അലെർട് പ്രഗ്യാപിച്ചു .ഇതേതുടർന്ന് തമിഴ്നാട്ടിൽ  ശക്തമായ മഴ പെയ്യുനുണ്ട്.മൂന്നു  വിമാനസർവീസുകളും നാല് സ്പെഷ്യൽ  ട്രെയിൻ സർവീസുകളും പൂർണമായും റദാക്കി .


ചുഴലിക്കറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ നാഗപ്പട്ടണം, രാമേശ്വരം തീരങ്ങളിൽ നാവിക  സേനയുടെ ഏഴു സംഗങ്ങളെ വിന്യസിച്ചു ഒപ്പം 2ഹെലികോപ്റ്ററുകൾ എയർ ആംബുലൻസ്  എന്നീ സജീകരണങ്ങൾ  ഒരുക്കുകയും ചെയ്‌തിട്ടുണ്ട്‌ .ചുഴലിക്കാറ്റ്     ഇന്നുച്ചയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ തീരം തോടും.ഇതേ  തുടർന്ന് തമിഴ്‌നാട് , പുതുശേരി, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  നൽകിയിട്ടുണ്ട്.വടക്കൻ തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷനകേന്ദ്രം വിലയിരുത്തുന്നു.മൂന്ന്  സംസ്ഥാനങ്ങളിലായി 30ൽ അധികം ടീമിനെ  നിയോഗിച്ചിട്ടുണ്ട്.അടച്ചുറപ്പുള്ള  വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ തുടരണമെന്നും അല്ലാത്ത പക്ഷം  ക്യാമ്പിലേക്ക് മരണമെന്നും  എൻ ഡി ആർ എഫ് അറിയിച്ചു.തമിഴ്‌നാട്ടിലും പുതുചേരിയിലും ഇന്ന് പൊതു അവധി  പ്രഖ്യപിച്ചിട്ടുണ്ട്.


കടപ്പാട്:ഏഷ്യാനെറ്റ് ന്യൂസ്

Author
No Image

Naziya K N

No description...

You May Also Like