കെ.ജയകുമാർ ഐ. എ. എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.
- Posted on November 11, 2025
- News
- By Goutham prakash
- 20 Views
സി.ഡി. സുനീഷ്.
തിരുവനന്തപുരം : കെ. ജയകുമാർ ഐ.എ.എസിനെ (റിട്ടയേർഡ്) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മുൻ മന്ത്രിയും, എം.എൽ.എ -യുമായിരുന്ന അഡ്വ: കെ.രാജുവാണ് ബോർഡിലെ മറ്റൊരു അംഗം. രണ്ടു പേരെയും മെമ്പർമാരായും കെ.ജയകുമാറിനെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തതിനെ അംഗീകരിച്ചു കൊണ്ടുമുള്ള ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. 2025 നവംബർ 14 മുതൽ രണ്ട് വർഷത്തെക്കാണ് ഇവരുടെ കലാവധി.
പി. എസ്. പ്രശാന്ത്, അഡ്വ: എ. അജികുമാർ എന്നിവരുടെ കലാവധി നവംബർ 13 -ന് അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
