ആവശ്യ വസ്തുക്കളുടെ വില സർക്കാർ നിശ്ചയിച്ചത് കമ്പനികൾക്ക് വേണ്ടിയോ?

കമ്പനി നിശ്ചയിച്ചതിനോക്കാൾ 5 രൂപ കൂടുതലാണ് സർക്കാർ നിശ്ചയിച്ച വില.

കേരള ഗവൺമെൻറ്  കോവിഡ്19 രോഗത്തിനെ പ്രതിരോധിക്കുന്ന ആവശ്യ വസ്തുക്കളുടെ വില പരമാവധി നിശ്ചയിച്ചു. ഇതിൽ പറയുന്നത് 100 മില്ലി സാനിറ്റൈസറിന് 55 രൂപ എന്നാണ്. ഡെറ്റോൾ കമ്പനിയുടെ യുടെ 25 മില്ലി സാനിറ്റൈസറിന് വില 25 രൂപ അപ്പോൾ 100 മില്ലി വാങ്ങുമ്പോൾ 50 രൂപ കൊടുക്കണം. അതായത്, കമ്പനി നിശ്ചയിച്ചതിനോക്കാൾ 5 രൂപ കൂടുതലാണ് സർക്കാർ നിശ്ചയിച്ച വില. അപ്പോൾ സർക്കാർ പരമാവധി വില നിശ്ചയിച്ചത് കമ്പനികൾക്ക് വേണ്ടിയാണോ? 25 മില്ലി, 50 മില്ലി, 100 മില്ലിയാണ് സാധാരണ ജനങ്ങൾ കടയിൽ നിന്ന് വാങ്ങുന്നത്. പക്ഷെ ഇതിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പ് ആരും മനസ്സിലാക്കുന്നില്ല. ജനങ്ങളെ കബളിപ്പിക്കൽ ആണോ ലീഗൽ മെട്രോളജി വകുപ്പ് കാണിക്കുന്നത്. ആരെ സുഖിപ്പിക്കാൻ ആണ് ഈ മഹാമാരി സമയത്ത് ഇതക്കെ ചെയ്യുന്നത്. ഏത് മാനദണ്ഡത്തിൽ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

മുട്ട മോഷണം ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like