പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ; ആദ്യ അലോട്ട്മെൻറ് പട്ടിക ഇന്ന്
- Posted on September 22, 2021
- News
- By Sabira Muhammed
- 97 Views
നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം

ഇന്ന് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. പ്രവേശന നടപടികൾ കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം.
ഇത്തവണ സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്കക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്.