കെ ഫോൺ പദ്ധതി .. കേബിളുകൾ പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കെ എസ് ഇ ബി ...

സംസഥാനത്തെ എല്ലാ ഇലക്ട്രിക്ക് സെക്ഷനുകളിലെയും ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരാണ് കേബിൾ ഓപ്പറേറ്റർമാർക്കും ബിഎസ്എൻഎലിനും കേബിൾ നീക്കാൻ നിർദ്ദേശം നൽകിയത്.കെ എസ് ഇ ബി നൽകിയ കത്തിൽ എവിടെയൊക്കെയാണ് കേബിളുകൾ നീക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മറ്റു കേബിളുകൾ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും മാറ്റണമെന്ന് കെ എസ് ഇ ബി.കണ്ണൂർ ഇലക്ട്രിക്ക് സെക്ഷനിലുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകൾ നീക്കാനാണ് കെ എസ് ഇ ബി നിദ്ദേശം നൽകിയിരിക്കുന്നത്.വർഷംതോറും വാടക നൽകി കേബിൾ ,ഇന്റർനെറ്റ് കണക്ഷനുകൾക്കായി വലിച്ചിരിക്കുന്ന കേബിളുകൾ മാറ്റണമെന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം.20 വർഷമായി സ്ഥാപിച്ചിട്ടുള്ള കേബിളുകൾ നീക്കം ചെയ്യാൻ കെ എസ് ഇ ബി ആവശ്യപ്പെടുന്നത് സംസ്ഥാനത്തെ കേബിൾ,ഇന്റർനെറ്റ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

കേബിൾ ടീവി ,ഇന്റർനെറ്റ് സേവനദാതാക്കൾ കേബിളുകൾ നീക്കം ചെയ്‌തില്ലെങ്കിൽ  കേടുവരാത്ത വിധം കെ എസ് ഇ ബി  നേരിട്ട് നീക്കം ചെയ്യുമെന്നും  അറിയിച്ചിട്ടുണ്ട്.അതേ  സമയം  തുടക്കത്തിൽ തന്നെ സംസ്ഥാന വ്യാപകമായി കേബിളുകൾ  നീക്കം ചെയ്യില്ലെന്നും കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്.സർക്കാരിന് കൂടുതൽ കണക്ഷൻ ലഭിക്കാൻ സാധ്യതയുള്ള നഗര പ്രദേശങ്ങളിലാണ് ഈ നിർദ്ദേശം നടപ്പാക്കുക.

സംസഥാനത്തെ എല്ലാ ഇലക്ട്രിക്ക് സെക്ഷനുകളിലെയും ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരാണ് കേബിൾ ഓപ്പറേറ്റർമാർക്കും ബിഎസ്എൻഎലിനും കേബിൾ നീക്കാൻ നിർദ്ദേശം നൽകിയത്.കെ എസ് ഇ ബി നൽകിയ കത്തിൽ എവിടെയൊക്കെയാണ് കേബിളുകൾ നീക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

500 രൂപ നഗരങ്ങളിലും 200 രൂപ ഗ്രാമങ്ങളിലും ഓരോ തൂണിനും കെ എസ്  ഇ ബി കേബിൾ ഓപ്പറേറ്റർമാരിൽ നിന്നും വാടക   ഈടാക്കുന്നു.കെ ഫോൺ കേബിൾ റൂട്ടുകളിൽ ഇനിമുതൽ മറ്റു കേബിൾ ഓപ്പറേറ്റർമാരുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും കെ എസ് ഇ ബി തീരുമാനിച്ചു.

സംസ്ഥാനത്തു ഡിജിറ്റൽ സൗകര്യം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ പദ്ധതി .ഇത് മുഗേന സുശക്തമായ  ഒപ്റ്റിക്കൽ ഫൈബർ ശൃ൦ഖല സംസ്ഥാന വ്യാപകമായി സ്ഥാപിക്കുകയും അത് വഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും ഓഫീസുകളിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ സൗജന്യമായും അല്ലാത്തവർക്ക് മിതമായ നിരക്കിലും ഈ പദ്ധതി വഴി ഇന്റർനെറ്റ് ലഭ്യമാകും.


കടപ്പാട്-ന്യൂസ് 18 മലയാളംരണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാർ പുറത്തിറക്കി ടൊയോട്ട..

https://www.enmalayalam.com/news/3aFVP5Xu 
Author
No Image

Naziya K N

No description...

You May Also Like