രണ്ടുകൈകളും ഇല്ലെങ്കിലും -സ്വപ്നയുടെ സ്വപ്നങ്ങൾക്ക്, വർണ്ണച്ചിറകുകൾ ആയി ചിത്രരചന....

സ്വപ്നയുടെ ചിത്രങ്ങളിൽ പ്രകൃതിയും,പൂക്കളും മഹാവിഷ്ണുവും, പരിശുദ്ധ. കന്യകാമറിയവും,കൃഷ്ണനും,രാധയും എല്ലാമുണ്ട്...

പോത്താനിക്കാട്ടുകാരി സ്വപ്ന അഗസ്റ്റിൻ ആണ് രണ്ടു കൈകൾ ഇല്ലാഞ്ഞിട്ടും തന്റെ ഭാവനയിൽ വരുന്ന ചിത്രങ്ങൾ അത്ഭുതാവഹമാക്കി വരച്ചു കൊണ്ടിരിക്കുന്നത്.ജന്മനാ തന്നെ രണ്ടു കൈകളുമില്ലാത്ത സ്വപ്ന തന്റെ ഭാവനയിൽ വരുന്ന ഭാവനകൾ,കാലു ചലിപ്പിച്ചു വരച്ച്  ചിത്രങ്ങൾക്ക് ജീവൻ നൽകുന്നു.


സ്വപ്നയുടെ ഈ ചിത്രരചനാ പാഠവം പോത്താനിക്കാട് നിന്നും പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ.സ്വപ്നയുടെ ചിത്രങ്ങളിൽ പ്രകൃതിയും,പൂക്കളും മഹാവിഷ്ണുവും, പരിശുദ്ധ. കന്യകാമറിയവും, കൃഷ്ണനും, രാധയും എല്ലാമുണ്ട്.വൈകല്യങ്ങളെ അതിജീവിച്ച്,തന്റെ മനസ്സിൽ വരുന്ന ഭാവനകൾ ചിത്രങ്ങളായി മറ്റുള്ളവർക്ക് സന്തോഷം പകർന്നു കാലുകൊണ്ട് വരകളായി നൽകുന്ന ഈ കലാകാരിക്ക് അഭിനന്ദനങ്ങൾ....


വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച കർഷക - കുംഭയെ തേടി സർക്കാരിന്റെ പ്രത്യേക പുരസ്കാരം എത്തി.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like