വിഷുവിനെ വരവേൽക്കാനൊരുങ്ങി പച്ചക്കറി വിപണി; നാരങ്ങയ്ക്ക് വില കൂടി

സദ്യ ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറികൾക്ക് എല്ലാം 40 മുതൽ 60 രൂപ വരെയാണ് വില

വിഷുവിപണി കൊന്നപ്പൂവും കണിവെള്ളരിയും എത്തി. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കൊവിഡ് ശേഷമുള്ള ആദ്യ ഉത്സവകാലത്ത് കച്ചവടക്കാരും പ്രതീക്ഷയിലാണ്. 

കണിവെള്ളരിയും കൊന്നപ്പൂവും ഒരുക്കി കണി കണ്ട് ഉണരാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.വിഷു പുലരിയെ വരവേൽക്കാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം എത്തിച്ച് വിപണി സജീവമാണ്.

ആഘോഷത്തിനുള്ള സാധനങ്ങളെല്ലാം എത്തിച്ചുവെങ്കിലും വാങ്ങാൻ ആളില്ല എന്ന പരാതിയാണ് കൊച്ചിയിലെ വ്യാപാരികൾക്ക്. മഴ പ്രതിസന്ധി ആണെന്ന് വ്യാപാരികൾ പറയുന്നു.

സദ്യ ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറികൾക്ക് എല്ലാം 40 മുതൽ 60 രൂപ വരെയാണ് വില. ചെറു നാരങ്ങക്കും ബീൻസിനും മാത്രമാണ് അൽപം വില ഉയർന്നത്.

പ്രതിസന്ധികൾ ഉണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയുണ്ട് വ്യാപാരികൾക്ക്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല

Author
Sub-Editor

NAYANA VINEETH

No description...

You May Also Like