ആസ്പിരേഷണൽ ജില്ലാ പ്രോഗ്രാം- ദേശീയ റാങ്കിങ്ങിൽ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവർത്തനങ്ങൾ: രാഹുൽ ഗാന്ധി എം പി

  • Posted on December 06, 2022
  • News
  • By Fazna
  • 30 Views

കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാ പ്രോഗ്രാം- ദേശീയ റാങ്കിങ്ങിൽ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവർത്തനങ്ങൾ: രാഹുൽ ഗാന്ധി എം പി. ഏറ്റവും പുതിയ 'ചാമ്പ്യൻസ് ഓഫ് ചെയ്ഞ്ച്' റിപ്പോർട് പ്രകാരം ദേശീയ റാങ്കിംഗിൽ വയനാട് ജില്ല ഒന്നാമതാണ്.  അഞ്ച്  സൂചികകളിൽ, പ്രത്യേകിച്ച് ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉൾപ്പെടുത്തൽ-നൈപുണ്യ വികസനം തുടങ്ങിയ സൂചികകളിൽ ഇന്ത്യയിലെ 112 ആസ്പിരേഷണൽ ജില്ലകളിൽ വയനാട് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ‘ജന കേന്ദ്രീകൃതമായ എല്ലാ  പദ്ധതികളും  സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും സമയ ബന്ധിതമായി എത്തിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ.’  വയനാട് ജില്ലാ കളക്ടർ ഗീത ഐ. എ.സ്. നെ നേരിൽ വിളിച്ച് രാഹുൽ ഗാന്ധി എം പി പറഞ്ഞു.  ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഒപ്പം നിന്ന് ഈ നേട്ടത്തിന് വേണ്ടി പരിശ്രമിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like