വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പഴങ്ങളും കപ്പയും; പദ്ധതിയുമായി സർക്കാർ

മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ കായിക പ്രവർത്തനങ്ങളിലും മറ്റും കൂടുതൽ ആകൃഷ്ടരാക്കാൻ ‘ഉണർവ്’ പദ്ധതിയും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.


ഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി. മരച്ചീനി പോലുള്ള കിഴങ്ങുകളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി അനുവദിച്ചു.

കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈനും മറ്റ് ചെറു-ലഹരി പാനീയങ്ങളും പഴങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്നതിന് ചെറുകിട നിർമാണ യൂണിറ്റുകളുൾപ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

അബ്കാരി കുടിശിര ഈടാക്കുന്നതിന് ആംനസ്റ്റി സ്‌കീം നടപ്പിലാക്കും. കോടതി വ്യവഹാരങ്ങൾ പിൻവലിക്കുന്നവർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകുന്നത് പരിഗണിക്കും.

ആംനെസ്റ്റി പദ്ധതി പുനരവതരിപ്പിക്കുന്നതിലൂടെ അബ്കാരി കേസുകൾ തീർപ്പാക്കി കുടിശിക കാര്യക്ഷമമായി പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ ആംനെസ്റ്റി പദ്ധതി പ്രത്യേക വ്യവസ്ഥകൾപ്രകാരമാകും നടപ്പിലാക്കുക.

ഓരോ ജില്ലയിലും ഒരു കൗൺസിലിംഗ് കേന്ദ്രവും രണ്ട് ഡീ-അഡിക്ഷൻ കേന്ദ്രങ്ങളും തുടങ്ങുന്നതാണ്. കൂടാതെ മയക്ക് മരുന്നിന് അടിമകളായവർക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും.

മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ കായിക പ്രവർത്തനങ്ങളിലും മറ്റും കൂടുതൽ ആകൃഷ്ടരാക്കാൻ ‘ഉണർവ്’ പദ്ധതിയും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.

എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായി വയർലെസ് സംവിധാനം സ്ഥാപിക്കൽ, പുതിയ വാഹനം വാങ്ങൽ, കൈത്തോക്ക് വാങ്ങൽ, എക്‌സൈസ് റേഞ്ച് ഓഫിസുകളുടേയും കോംപ്ലക്‌സുകളുടേയും നിർമാണം മുതലായവയ്ക്കായി 10.5 കോടി രൂപ വകയിരുത്തും.

സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Author
Sub-Editor

NAYANA VINEETH

No description...

You May Also Like