രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഇന്ന് മുതല്‍...
- Posted on February 08, 2021
- News
- By Naziya K N
- 245 Views
ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉള്‍പ്പടെ മേളയുടെ നടത്തിപ്പിലുടനീളം കര്‍ശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് കോവിഡ് പരിശോധന നടത്തുന്നത്.തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് . ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉള്‍പ്പടെ മേളയുടെ നടത്തിപ്പിലുടനീളം കര്‍ശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്യും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആദ്യ പാസ് തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് നല്‍കും. മഹാമാരിയുടെ ആദ്യ ഘട്ടങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ദിവസം കോവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവര്‍ത്തകയാണ് ശിവ മോളി.
തുടര്‍ന്ന് ഉച്ചയ്ക്ക് 12 .30 നു ഫെസ്റ്റിവല്‍ ഓഫീസ് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും .അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍, എക്‌സിക്യുട്ടീവ് അംഗം വി.കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാസ്സ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത് . കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം.
മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസുകള്‍ കൈപ്പറ്റാമെന്നു അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു .