ഇതും ബാഗ് തന്നെ?
- Posted on January 06, 2024
- Kauthukam
- By Dency Dominic
- 188 Views
എന്നാൽ കൈലിയല്ല ഈ ബാഗ് ആദ്യമായി അവതരിപ്പിക്കുന്നത്
പ്രേമത്തിന് മാത്രമല്ല, ഫാഷനും കണ്ണും മൂക്കുമില്ല. ആകാശത്തോളം പുതിയ ആശയങ്ങളുണ്ടെങ്കിൽ മാത്രമാണ് ഫാഷൻ ലോകത്തെ ട്രെൻഡിങിൽ തുടരാൻ കഴിയുക. ഫാഷൻ ലോകത്തെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത് ഒരു ബാഗാണ്.
ഫാഷൻ ലോകത്തെ ചൂടുള്ള ചർച്ചാവിഷയമാണല്ലോ കർദാഷിയൻ കുടുംബം. ഹുലുവിന്റെ "ദ കർദാഷിയൻസ്" പ്രീമിയറിന് മുന്നോടിയായി ഒരു ദിവസം പ്രസ്സ് മീറ്റിംഗിന് എത്തിയ, കൈലി ജെന്നർ കൗതുകകരമായ ഒരു ആക്സസറിയുമായാണ് എത്തിയത്. ചെകുത്താൻ കൊമ്പുകൾ കൊണ്ട് അലങ്കരിച്ച ഒരു ഗോളാകൃതിയിലുള്ള ഗ്ലാസ് പേഴ്സ്. ബാഗിലുണ്ടായിരുന്നതാകട്ടെ കൈലി കോസ്മെറ്റിക്സ് ലിപ് ഗ്ലോസ്സും.
എന്നാൽ കൈലിയല്ല ഈ ബാഗ് ആദ്യമായി അവതരിപ്പിക്കുന്നത്. കോപ്പർണിയുമായി സഹകരിച്ച് ഗ്ലാസ് വെയർ ബ്രാൻഡായ ഹെവനും ചേർന്ന നിർമ്മിച്ച ഈ ബാഗ്, ജിജി ഹഡിഡാണ് ലോകത്ത് അവതരിപ്പിക്കുന്നത്. പ്രശസ്തയായ അമേരിക്കൻ റാപ്പർ ഡോജ ക്യാറ്റ്, ഗ്രാമി അവാർഡ് നൈറ്റിൽ ബാഗുമായി എത്തിയതോടുകൂടി, സംഭവം ഹിറ്റ്. കോപ്പർണിയുടെ ഈ 'സ്വൈപ്' ബാഗാണ് ഇപ്പോൾ ഫാഷൻ ലോകത്തെ തരംഗം. സുതാര്യമായ ഈ ബാഗിൽ നിങ്ങളുടെ ചെറിയ മേക്കപ്പ് ഉപകരണങ്ങളും, മൊബൈൽ ഫോണും വയ്ക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ സ്ത്രീ സുരക്ഷ ഇപ്പോഴും ഒരു ചോദ്യ വിഷയമായതിനാൽ, നിങ്ങൾക്ക് ബാഗ് സ്വയംരക്ഷയ്ക്കായും ഉപയോഗിക്കാം.