വിനോദ സഞ്ചാരികൾക്ക് ലോകോത്തര അനുഭവം പകരുന്ന പദ്ധതികൾ നടപ്പിലാക്കും. കേന്ദ്ര ടൂറിസം മന്ത്രി.


സി.ഡി. സുനീഷ്.


കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രാലയങ്ങളുടെ പ്രധാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.


കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി  ഗജേന്ദ്ര സിംഗ് ഷെഖാവത്തും കേന്ദ്ര സഹമന്ത്രിമാരായ റാവു ഇന്ദർജിത് സിംഗ്,  സുരേഷ് ഗോപി എന്നിവരും ഇന്ന് പാർലമെന്റ് ഹൗസിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.


 


യോഗത്തിൽ, ടൂറിസം മന്ത്രാലയത്തിന്റെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും പ്രവർത്തനം, നേട്ടങ്ങൾ, പ്രധാന സംരംഭങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.


 


 വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ നൽകി ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു. മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പ്രകീർത്തിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ വിനോദസഞ്ചാര സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. മെഡിക്കൽ, ആത്മീയ ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഡെസ്റ്റിനേഷൻ ടൂറിസം വികസിപ്പിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാരുമായി സഹകരിച്ച് പ്രവർത്തിക്കുക, സംസ്കാരം, ഉത്സവം, എന്നിവയോട് അനുബന്ധിച്ചും സ്ഥല-നിർദ്ദിഷ്ടമായും വിനോദസഞ്ചാര പദ്ധതികൾ സംഘടിപ്പിക്കുക, വിനോദ സഞ്ചാരികൾക്ക് ലോകോത്തര അനുഭവം സൃഷ്ടിക്കുന്നതിന് എല്ലാ പങ്കാളികളുമായും യോജിച്ച് പ്രവർത്തിക്കുക എന്നിവയുടെ പ്രാധാന്യവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.


 


ഇന്ത്യയുടെ പ്രത്യക്ഷവും പരോക്ഷവുമായ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണം, സുരക്ഷ, പ്രോത്സാഹനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ ചുമതലകളെക്കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.


 


 മന്ത്രാലയം നടത്തുന്ന വിപുലമായ ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഭാവി തലമുറകൾക്കായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ നിതാന്ത ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. മ്യൂസിയങ്ങളുടെ പരിപാലനത്തിൽ  ആഗോളതലത്തിൽ മികച്ച രീതികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തുടർച്ചയായ സാമ്പത്തിക വളർച്ച സാംസ്കാരിക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും ടൂറിസം പ്രോത്സാഹന സംരംഭങ്ങൾക്കും കൂടുതൽ ശക്തി പകരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like