സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് കാർഷിക കോളേജ് വേദിയാകുന്നു.

സി.ഡി. സുനീഷ്.


ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന കേരള സ്കൂൾ കായികേ മേളക്ക് വെളളായണി കാർഷിക കോളജ് ഇൻഡോർ സ്റ്റേഡിയം വേദിയാകുന്നു. ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്കൂളിൽഭക്ഷണ വിതരണം കുറ്റമറ്റ നിലയിൽ നടത്തുന്നതിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എം. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. 


ഹാൻ്റ് ബോൾ ഇൻക്ലൂസിവ്, ജനറൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലായി ഒക്ടോബർ 22 മുതൽ 27 വരെയാണ് മത്സരങ്ങൾ നടക്കുക.

ഓരോ ദിവസവും 500 ൽ അധികം കുട്ടികളാണ് മത്സര രംഗത്തുണ്ടാവുക.

പഴയിടം നമ്പൂതിരിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഭക്ഷണം രാവിലെ 6.30 മുതൽ കുട്ടികൾക്ക്  നൽകി തുടങ്ങും.

മത്സരാർഥികൾക്കും, സംഘാടകർക്കും , കോച്ച് മാനേജർ, ഓഫീഷ്യൽ - വിഭാഗങ്ങളിൽ 700 പേർക്കാണ് ദിവസേന ഭക്ഷണ വിതരണം നടക്കുക.

കെ എസ് ടി എക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. എം.സോമശേഖരൻ ചെയർമാനും ഡബ്ലിയു ആർ ഹീബ കൺവീനറുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like