കള്ള കടൽ പ്രതിഭാസം എങ്ങനെ സംഭവിക്കുന്നു

കാലാവസ്ഥ മാറ്റം ആണ് ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസഡികളിൽ ഒന്ന്.


കാലാവസ്ഥയിലുണ്ടാകുന്ന സൂക്ഷ്മ മാറ്റങ്ങൾ ഭൂമിയിലെ എല്ലാ ചലനങ്ങളും മാറ്റി മറിക്കും.

കാലാവസ്ഥ മാറ്റം ആണ് ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസഡികളിൽ ഒന്ന്.

എന്താണ് കള്ളക്കടൽ 

ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് മൂലം വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണ് കള്ളക്കടൽ. പ്രധാനമായും ഏപ്രിൽ മുതൽ മെയ് വരെയുള്ള മഴക്കാലത്തിന് മുമ്പുള്ള സമയങ്ങളിൽ ആണ് കള്ളക്കടൽ പ്രതിഭാസം കൂടുതലായി കാണാൻ സാധിക്കുക. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഔദ്യോഗികമായി അംഗീകരിച്ച പദമാണ് കള്ളക്കടൽ. കള്ളക്കടൽ സമയങ്ങളിൽ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. തിരമാലകൾ അപ്രതീക്ഷിതമായി അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളായ ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലമുണ്ടാകുന്ന കടൽക്ഷോഭം കൊണ്ട് ഉയർന്നുവരുന്ന വലിയ തിരമാലകളാണ് കള്ളക്കടലിന് കാരണമാകുന്നത്. ശക്തമായ കാറ്റിൽ, വായുവിൽ നിന്ന് വെള്ളത്തിലേക്ക് ഊർജ്ജ കൈമാറ്റം നടക്കുന്നതിനാൽ ഈ സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വരെ നീളാൻ കെൽപ്പുള്ള ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ കാരണമാവുകയും ചെയ്യും. അവിചാരിതമായതും അസാധാരണവുമായാണ് കള്ളക്കടൽ സമയത്ത് തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുക.

കള്ളക്കടലും സുനാമിയും

ഭൂകമ്പങ്ങൾ, വെള്ളത്തിനടിയിലുള്ള മണ്ണിടിച്ചിലുകൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ കാരണമാണ് സുനാമിയുണ്ടാകുന്നത്. പല സാഹചര്യങ്ങളിലും കള്ളക്കടൽ പ്രതിഭാസം സുനാമിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വെള്ളപ്പൊക്കം, കടൽക്ഷോഭം ചുഴലിക്കാറ്റ് എന്നിവ മൂലമാണ് കള്ളക്കടൽ പ്രതിഭാസം സംഭവിക്കുന്നത്. സുനാമിയുടെ സമയത്ത് കടൽ ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകൾ അടിച്ചുകയറുകയാണ് പതിവ്. ചില സമയങ്ങളിൽ സമാനമായ രീതിയിൽ തന്നെയാണ് കള്ളക്കടൽ പ്രതിഭാസവും സംഭവിക്കാറുള്ളത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം :

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Author

Varsha Giri

No description...

You May Also Like