പക്ഷിപ്പനി നിയന്ത്രണം

മൃഗസംരക്ഷണ വകുപ്പ് സുസജ്ജം.മന്ത്രി ജെ.ചിഞ്ചുറാണി.

പക്ഷിപ്പനിയുടെ കൂട്ടമരണം കണ്ടെത്തിയതിനെ തുടർന്ന്.നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ നാളെ മുതൽ 4081താറാവുകളെ ദയവധത്തിന് വിധേയമാക്കും.

ഫാമിലെ താറാവുകളുടെ സംശയാസ്പദമായ മരണത്തെത്തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബറട്ടറിയിലെ സാമ്പിൾ

പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ താറാവുകളെ ദയാവധം നടത്തി കൂട്ടത്തോടെ ഒഴിവാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ കള്ളിങ്ങ് എന്ന ദയാവധം നടപടികൾ നാളെ തന്നെ ആരംഭിക്കുവാൻ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഇതിനായി ആറോളം ദ്രുതകർമ്മസേനയെ ഫാമിൽ വിന്യസിച്ചിട്ടുണ്ട്.

പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികൾ ഊർജ്ജിതമാക്കുവാൻ പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്ന ജില്ലകളിലെ ജില്ലാ കളക്ടർമാർക്കും

മന്ത്രി നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്.

അടുത്തകാലത്ത് അമേരിക്കയിൽ പശുക്കളിൽ പക്ഷിപ്പനി വൈറസിൻ്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ

ഫാമുകളിലും കർഷക കാലി സംരംഭങ്ങളിലും

തീവ്ര പരിശോധനകളും നിരീക്ഷണങ്ങളും നടത്തണമെന്ന്

ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 അസാധാരണമാം വിധം പക്ഷികളുടെ മരണമോ ദേശാടന പക്ഷികളുടെ മരണമോ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ഗവ. മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്.

ഇതോടൊപ്പം വകുപ്പിന് കീഴിലുള്ള വിവിധ കോഴി,താറാവ് ഫാമുകളിലെ സ്ഥിതിഗതികളും തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിൽ മന്ത്രി വിലയിരുത്തി.

                                                                                                                                                         സ്വന്തം ലേഖകൻ

Author

Varsha Giri

No description...

You May Also Like