ഒഴിപ്പിച്ചിട്ടും തിരിച്ചെത്തി വഴിയോരക്കച്ചവടക്കാർ ; ആലുവ മാർക്കറ്റ് മുതൽ മെട്രോ സ്റ്റേഷൻ വരെ വീണ്ടും സജീവം

 കൊച്ചി മെട്രോ ലക്ഷങ്ങൾ മുടക്കി നിർമിച്ച നടപ്പാതയും പുൽത്തകിടികളും കയ്യേറ്റം മൂലം ഏറെക്കുറെ നശിച്ച അവസ്ഥയിലാണ്

ആലുവ ∙ മാർക്കറ്റ് മുതൽ മെട്രോ സ്റ്റേഷൻ വരെ ഇരു സർവീസ് റോഡുകളും നടപ്പാതയും കയ്യേറി കച്ചവടം നടത്തുന്നവരെ നഗരസഭയും പൊലീസും ചേർന്ന് ഒഴിപ്പിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ അവർ തിരിച്ചെത്തി. ബസ് സ്റ്റോപ്പുകൾ വീണ്ടും കച്ചവട സ്ഥലങ്ങളായി മാറിയതോടെ പരിസരവാസികളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ബസിൽ കയറാനും ഇറങ്ങാനും പറ്റാത്ത സ്ഥിതിയാണു മിക്കപ്പോഴും. രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. സർവീസ് റോഡായതിനാൽ ഇരു വശത്തു നിന്നും വാഹനങ്ങൾക്കു വരാനും പോകാനും സൗകര്യം വേണ്ടതാണെങ്കിലും വഴിയോര വ്യാപാരം മൂലം അതു നടക്കുന്നില്ല.

ദേശീയപാതയിൽ ഉടനീളം ഉന്തുവണ്ടികളും ഗുഡ്സ് ഓട്ടോകളുമിട്ട് അനധികൃത വ്യാപാര ശൃംഖല നടത്തുന്നവരാണ് അതിഥിത്തൊഴിലാളികളെ വച്ചു നഗരത്തിൽ വഴിവാണിഭം നടത്തുന്നതെന്നാണു നഗരസഭയുടെ കണ്ടെത്തൽ. അതുകൊണ്ടു തന്നെ പാവപ്പെട്ടവന്റെ ഉപജീവനമാർഗം എന്ന പരിഗണന ഇത്തരക്കാർക്കു നൽകാനാവില്ലെന്ന് അധികൃതർ പറയുന്നു. റസിഡന്റ്സ് അസോസിയേഷനുകളുടെയും മർച്ചന്റ്സ് അസോസിയേഷന്റെയും പരാതിയെ തുടർന്നാണു നഗരസഭ നേരത്തെ വഴിയോര കച്ചവടക്കാർക്ക് എതിരെ നടപടി എടുത്തത്. കൊച്ചി മെട്രോ ലക്ഷങ്ങൾ മുടക്കി നിർമിച്ച നടപ്പാതയും പുൽത്തകിടികളും കയ്യേറ്റം മൂലം ഏറെക്കുറെ നശിച്ച അവസ്ഥയിലാണ്.

കിണർ വെള്ളത്തിലേക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ട്

Author
Journalist

Dency Dominic

No description...

You May Also Like