ദേശീയ പ്രോട്ടീൻ ദിനം

ഒരു ശരാശരി മുതിർന്നയാൾ ദിവസവും ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ കഴിക്കണം

ഏകദേശം 95% ഇന്ത്യൻ അമ്മമാർക്കും പ്രോട്ടീനെ കുറിച്ചറിയാം, പക്ഷേ 3% മാത്രമേ ഒരാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കേണ്ടത്തിന്റെ  പ്രാധാനത്തെ കുറിച്ച് മനസ്സിലാക്കുന്നുള്ളു, ഇന്ത്യയിൽ പ്രോട്ടീൻ കഴിക്കുന്നത് ഒരു വെല്ലുവിളിയായി  മാറിയിരിക്കയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി‌എം‌ആർ) ശുപാർശ ചെയ്യുന്നത് ഒരു ശരാശരി മുതിർന്നയാൾ ദിവസവും ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ കഴിക്കണം എന്നാണ്. അതുപോലെ തന്നെ ഇന്ത്യൻ മാർക്കറ്റ് റിസർച്ച് ബ്യൂറോ നിർദ്ദേശിക്കുന്നത് ഇന്ത്യക്കാരിൽ പ്രോട്ടീൻ കുറവ് 80 ശതമാനത്തിലധികമാണെന്നും , അടുത്തിടെ നടന്ന ദേശീയ സാമ്പിൾ സർവേ പ്രകാരം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രോട്ടീൻ ഉപഭോഗം കുറയുന്നു എന്നുമാണ്.

ഇന്ത്യൻ വീടുകളിൽ പ്രോട്ടീന്റെ ഉപഭോഗം കുറയുന്നത് സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൽ ഉണ്ട്. ഒരു ഇന്ത്യൻ കുടുംബത്തിൽ പ്രോട്ടീൻ അവഗണിക്കപ്പെടുന്നതിന്റെ കാരണങ്ങൾ മനസിലാക്കാൻ 16 നഗരങ്ങളിലായി 2142 അമ്മമാരെ പങ്കെടുപ്പിച്ച ഒരു സർവേ പഠനത്തിൽ, പ്രോട്ടീനും അതിന്റെ ഉപഭോഗത്തെയും കുറിച്ചുള്ള തെറ്റായ ഉൾക്കാഴ്ച വിവരങ്ങളാണ് ഉയർന്നുവന്നത് . ഏകദേശം 95% ഇന്ത്യൻ അമ്മമാർക്കും പ്രോട്ടീനെ കുറിച്ചറിയാം, പക്ഷേ 3% മാത്രമേ അതിന്റെ പ്രധാന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നുള്ളൂ, പ്രോട്ടീന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പയർ, റൊട്ടി, അരി എന്നിവ അടങ്ങിയ അടിസ്ഥാന ഭക്ഷണം മതിയെന്ന മിഥ്യാധാരണയുമുണ്ട്. പ്രോട്ടീൻ കൂടുതലുള്ള സസ്യ-ജന്തു അധിഷ്ഠിത ഭക്ഷണങ്ങളും തിരിച്ചറിയപ്പെടാതെ കിടക്കുന്നു . സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ സ്രോതസ്സുകൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്.

പ്രോട്ടീൻ കുറവ് പരിഹരിക്കുന്നതിനുള്ള പരിഹാരം ആരംഭിക്കുന്നത് മാക്രോ ന്യൂട്രിയന്റിനെക്കുറിച്ചും ഓരോ ഭക്ഷണത്തിലും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിലൂടെയാണ്. പ്രോട്ടീന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിലും പൊതുജനാരോഗ്യ വിദഗ്ധർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ദൈനംദിന ഭക്ഷണക്രമത്തിൽ ഇത് ചേർക്കാനുള്ള വ്യത്യസ്ത വഴികൾ പങ്കിടാനും കഴിയണം. ഹോർമോണുകൾ മുതൽ ടിഷ്യു രൂപീകരണം വരെ,  ശരീരത്തിന് വിവിധ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീൻ, അതിന്റെ ഉറവിടങ്ങൾ, ആവശ്യകത എന്നിവയെക്കുറിച്ച് മതിയായ വിദ്യാഭ്യാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

ഫിസിക്കൽഫിറ്റ്നസ്സും സ്പോർട്സ് ബോധവൽക്കരണ പ്രോഗ്രാമും | Class 1 To 4 | Episode -4

Author
Sub-Editor

Sabira Muhammed

No description...