മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും പീഡന പരാതികൾ ഉയരുന്നു

കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും കേസ്. പീഡനശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി

കൊച്ചിയിൽ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഇന്നലെ ഒരു യുവതി കൂടി പൊലീസിൽ പീഡന പരാതി നൽകിയിരുന്നു.

വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാൻ എത്തിയപ്പോൾ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച പരാതി കൈമാറിയിട്ടുണ്ട്.

അതിനിടെ, ഒളിവിൽ കഴിയുന്ന അനീസ് അൻസാരിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

പ്രത്യേക പൊലീസ് സംഘമാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അൻസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. എന്നാൽ രാജ്യം വിട്ടുപോയിട്ടില്ലെന്ന് കൊച്ചി ഡിസിപി പറഞ്ഞു. 

കൂടുതൽ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതൽ അനീസ് അൻസാരി മേക്കപ്പ് സ്റ്റുഡിയോയിൽ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; സൈജു തങ്കച്ചന്‍ കീഴടങ്ങി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like