ഇണപ്രാവുകൾ - മുട്ടത്തു വർക്കി
- Posted on August 12, 2021
- Ezhuththakam
- By Swapna Sasidharan
- 451 Views
കടുത്ത ഭാഷാപ്രയോഗങ്ങൾ ലേശം പോലുമില്ലാതെ തനി ഗ്രാമീണ ശൈലിയിൽ പറഞ്ഞു പോകുന്ന ഒരു കഥയാണ് "ഇണപ്രാവുകൾ"

പ്രണയമെന്നാൽ അത് അന്തോനിയും റാഹേലും തമ്മിലുള്ളതാണ്, അതു മാത്രമാണു പ്രണയം എന്നു വായനക്കാരെക്കൊണ്ടു കൂടെ പറയിപ്പിക്കുന്നതിൽ ശ്രീ മുട്ടത്തു വർക്കി വിജയിച്ചു എന്നതിൽ അശേഷം തർക്കമില്ല.
കുഞ്ഞുന്നാളിലേ ഒന്നിച്ചു ചേർന്നവരാണ് അന്തോനിയും റാഹേലും.അപ്പനമ്മമാർക്കു പറഞ്ഞ വാക്കു മാറ്റുകയെന്നത് എളുപ്പമായിരുന്നിരിക്കും, പക്ഷേ അന്തോനിക്കും റാഹേലിനും അതവരുടെ ജീവിതമായിരുന്നു.
ജീവിതത്തിൽ ഒന്നിക്കാൻ കഴിയാതെ പോയ ഇണക്കുരുവികളുടെ പ്രണയ കഥ, ലളിതമായി എന്നാൽ മനസ്സിൽ മായാതെ നിൽക്കും വിധം പറഞ്ഞു വച്ചിരിക്കുന്നു. കടുത്ത ഭാഷാപ്രയോഗങ്ങൾ ലേശം പോലുമില്ലാതെ തനി ഗ്രാമീണ ശൈലിയിൽ പറഞ്ഞു പോകുന്ന ഒരു കഥയാണ് "ഇണപ്രാവുകൾ"