പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ചെലവ് കുറഞ്ഞ വീട്!!!

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ചെലവ് കുറഞ്ഞ വീട് നിർമിച് ലോകത്തിന്റെ ശ്രദ്ധ നേടി "പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യ ഫൌണ്ടേഷൻ "

ഞമ്മുടെ പ്രകൃതിക്ക് ഭീഷണിയായ പ്ളാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്ന് മിക്ക രാജ്യങ്ങളെയും അലട്ടുന്ന പ്രശ്നമാണ്.റോഡുകളുടെ നിർമാണത്തിനും സിമെന്റ് ഫാക്ടറികളിൽ ഇന്ധനമായുമൊക്കെയായും  പ്ലാസ്റ്റിക് ഉപയോഗിച്ച വരുന്നുണ്ട്. "പ്ളാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യ ഫൌണ്ടേഷൻ " എന്ന സംഘടന പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു  ഈയിടെ കർണാടകയിൽ ഒരു വീട് പണിതിട്ടുണ്ട് .വളരെ ചെറിയ  ചിലവിൽ പരിസ്ഥിതിയോടു ഇണങ്ങിയ തരത്തിൽ വീടുപണിയുന്ന ഈ രീതി ലോകത്തിന്റെ  മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി .

               ഈ വീടിന്റെ  നിർമാണ ചെലവ് 4 .50 ലക്ഷം രൂപയടുത്തായി  .1500 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്.റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് നിർമിതമായ 60 ഓളം പാനലുകൾ ഉപയോഗിച്ചാണ് വീടിന്റെ നിർമാണം . ഓരോ പാനലിനും 25 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് ഉപയോഗിച്ചിരിക്കുന്നത്.ഇത് വളരെ നൂതനവും പാരിസ്ഥിതികവുമായ ഒരു പദ്ധതി ആണ്.ഇതിൽ പുനരുപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ ഉപയോഗിച്ചാണ് കെട്ടിട നിർമാണ  വസ്തുക്കൾ ഉണ്ടാക്കിയിരിക്കുന്നത്.ഇത് ചെലവ് കുറഞ്ഞ വീട് നിർമിക്കാൻ വളരെ സഹായകരമാണ്.ഇവർ ഇതിനെ ആദ്യത്തെ പരിസ്ഥിസ്തി സൗഹാർദ്ദ റീസൈക്കിൾഡ് പ്ലാസ്റ്റിക് വീട് എന്നാണ് അവകാശപ്പെടുന്നത് . വീട്  നിർമാണത്തിന് മുന്നേ തന്നെ കമ്പനി നിർമാണ സാമഗ്രികളുടെ ഡ്യൂറബിലിറ്റിയും  ടെസ്റ്റ്  ചെയ്തിട്ടുണ്ട്.

കടപ്പാട്:ഏഷ്യാനെറ്റ് ന്യൂസ് 

Author
No Image

Naziya K N

No description...

You May Also Like